കട്ടപ്പന: സെന്റ് ജോർജ് സ്‌കൂൾ ഗ്രൗണ്ടിനെ ആവേശത്തിലാഴ്ത്തി മൂന്നു ദിനങ്ങളിലായി നടക്കുന്ന റവന്യു ജില്ലാ കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം എം എം മണി എം എൽ എ നിർവഹിച്ചു. രണ്ടാം ദിനം കായിക പ്രതിഭകൾ അണി നിരന്ന മാർച്ച് പാസ്റ്റിൽ എം എം മണി എം എൽ എ സല്യൂട്ട് സ്വീകരിച്ചു.
സ്‌കൂൾ തലം മുതൽ നടത്തുന്ന ഇത്തരം കായിക മേളകൾ വഴി ആരോഗ്യമുള്ള പുതിയ തലമുറയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്താൻ കഴിയുന്നതിനോടൊപ്പം കായിക, കലാ മേഖലയിൽ വലിയ സംഭാവന ചെയ്യുന്ന ഒരു തലമുറയെ വിഭാവനം ചെയ്യണമെന്ന വലിയ കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷകുമാരി മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.നാഷണൽ താരങ്ങളായ ജിയന്ന ഷിജോ, അന്ന മരിയ റജി, അവന്തിക കെ എസ്, ഗൗരി നന്ദന, ആഗ്‌നൽ മാത്യു എന്നിവർ ചേർന്ന് ദീപശിഖ സ്‌കൂൾ ഗ്രൗണ്ടിന് വലംവച്ച് വിദ്യഭ്യാസ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദുവിന് കൈമാറി.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൻ മായ ബിജു മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ ഫാ.വിൽഫിച്ചൻ തെക്കേവയലിൽ അനുഗ്രഹപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു കെ, കട്ടപ്പന എ.ഇ. ഒ ടോമി ഫിലിപ്പ്, നെടുങ്കണ്ടം എ.ഇ.ഒ സുരേഷ്‌കുമാർ, കട്ടപ്പന സെന്റ് ജോർജ് സ്‌കൂൾ പ്രിൻസിപ്പൽ ജിമ്മി ജേക്കബ്, കട്ടപ്പന സെന്റ് ജോർജ് സ്‌കൂൾ ഹെഡ് മാസ്റ്റർ ബിജു ജോസഫ്, പി ടി എ പ്രസിഡന്റ് ഡോൺ ബോസ്‌കോ, കെ ആർ ഷാജിമോൻ, ജോസഫ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.