ഇടുക്കി:പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായിട്ടുള്ള സ്വാശ്രയ സംഘങ്ങൾക്കും വനിതാ സ്വാശ്രയ സംഘങ്ങൾക്കും സ്വയം തൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിന് പ്രൊജക്ട് റിപ്പോർട്ടിന്റ അടിസ്ഥാനത്തിൽ ധനസഹായം അനുവദിക്കുന്നതിന് സ്വാശ്രയ സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പത്തോ അതിൽ കൂടുതലോ പട്ടികജാതി സമുദായ അംഗങ്ങൾ ചേർന്ന് രൂപികരിക്കുന്ന സ്വയം സഹായ സംഘങ്ങൾക്കും 80ശതമാനമോ അതിൽ മുകളിലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങൾ ആയിട്ടുള്ള വനിതാ സ്വാശ്രയ സംഘങ്ങൾക്കും സ്വയം തൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതി സമർപ്പിക്കാം. പരമാവധി 15 ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പ്രൊജക്ടുകൾ ആയിരിക്കണം. മുതൽ മുടക്കിന്റെ 25ശതമാനം ബാങ്ക് വായ്പ മുഖേന സ്വരൂപിക്കേണ്ടതാണ്. സ്വാശ്രയ സംഘം രൂപികരിച്ച് ഏറ്റവും കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തന പരിചയമുള്ള സ്വാശ്രയ സംഘങ്ങളുടെ പ്രൊജക്ട് മാത്രമേ പരിഗണിക്കുകയുള്ളൂ. താൽപര്യമുള്ള സ്വാശ്രയ സംഘങ്ങൾ ഡിസംബർ 5 ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ആഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04862 296297.