മൂന്നാർ : ടൗണിൽ നിന്നും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്കുള്ള പാതയിൽ നിർമ്മിച്ച പുതിയ പാലത്തിന്റെ ഉദ്ഘാടനം അഡ്വ. എ.രാജ എം.എൽ. എ നിർവ്വഹിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി ദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ചാണ് പുതിയ പാലത്തിന്റെ നിർമ്മിച്ചിട്ടുള്ളത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രവീണ രവികുമാർ, കവിത കുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണൻ, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.