sanju

കട്ടപ്പന: അച്ചടക്കം, കരുത്ത്, മെയ് വഴക്കം ഇവ സമന്വയിപ്പിച്ചു ഹാമർ ചുഴറ്റിയെറിഞ്ഞപ്പോൾ സഞ്ജു സതീഷിന് തുടർച്ചയായി നാലാം തവണയും കായികമേളയിൽ സ്വർണം. എൻ.ആർ സിറ്റി എസ്.എൻ.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് സഞ്ജു. കഴിഞ്ഞ തവണ സംസ്ഥാനതലത്തിൽ ഷോട്ട് പുട്ടിന് വെങ്കല മെഡൽ ലഭിച്ചിരുന്നു. എൻ.ആർ സിറ്റി കൊച്ചുപറമ്പിൽ സതീഷ്- ഷിജി ദമ്പതികളുടെ മകനാണ്.