കട്ടപ്പന: ഖത്തറിലെ ചൂട് കാലാവസ്ഥയാണ് ആദ്യ മത്സരത്തിൽ അർജന്‍റീനയുടെ പരാജയത്തിന് കാരണമെന്ന്​ സി.പി.എം നേതാവും എം.എൽ.എയുമായ എം.എം. മണി. അർജന്റീന തോറ്റതിൽ അതിയായ ദുഃഖമുണ്ട്​. പക്ഷേ മെസ്സി തിരിച്ചു വരുക തന്നെ ചെയ്യും. വിജയികളായ സൗദി അറേബ്യയെ അഭിനന്ദിക്കുന്നു. താനിപ്പോഴും അർജന്റീനയുടെ ആരാധകൻ തന്നെയാണെന്നും മണി കട്ടപ്പനയിൽ മാദ്ധ്യമ പ്രവർത്തകരോട്​ പറഞ്ഞു.