തൊടുപുഴ : ജില്ലയിലെ ജെ.ആർ.സി കൗൺസിലർമാർക്കുവേണ്ടിയുള്ള പരിശീലന സെമിനാർ ഇന്നും നാളെയുമായി കട്ടപ്പനയിലും തൊടുപുഴയിലും നടക്കും. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ കൗൺസിലർമാരുടെ യോഗം ഇന്ന് രാവിലെ പത്തിന് കട്ടപ്പന ഓശാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ബിന്ദു ഉദ്ഘാടനം ചെയ്യും. റെഡ്‌ക്രോസ് ജില്ലാചെയർമാൻ ടി. എസ്. ബേബി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റെഡ്ക്രോസ് ജില്ലാസെക്രട്ടറി എം.ഡി. അർജ്ജുനൻ മുഖ്യപ്രഭാഷണം നടത്തും.
തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കൗൺസിലർമാരുടെ യോഗം നാളെ രാവിലെ പത്തിന് തൊടുപുഴ എ.പി.ജെ അബ്ദുൾകലാം ഹയർ സെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി.എ. സിറാജ്ജുദ്ദീൻ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ എൽ.പി., യു.പി., ഹൈസ്‌കൂൾ ഉൾപ്പടെയുള്ള എല്ലാ സ്‌കൂളുകളിൽ നിന്നുമുള്ള ജെ.ആർ.സി. കൗൺസിലർമാർ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ കോർഡിനേറ്റർ ജോർജ്ജ് ജേക്കബ് അറിയിച്ചു.