ചെറുതോണി : ഭൂപ്രശ്‌നത്തിൽ 2019 നവംബർ മാസത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി തീരുമാനങ്ങൾ നടപ്പാക്കാതെ സർക്കാർ ഇറക്കുന്ന ഉത്തരവുകൾ വിചിത്രമെന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് പറഞ്ഞു. യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഭൂനിമയ ഭേദഗതി നടപ്പാക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ ഇടുക്കി താലൂക്ക് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് ജോർജ്
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ. എബി തോമസ് അദ്ധ്യക്ഷത വഹിച്ച മാർച്ചിൽ പാർട്ടി ഹൈപവർ കമ്മിറ്റി അംഗം അപു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ജനറൽ സെക്രട്ടറിമാരായ എം മോനിച്ചൻ, നോബിൾ ജോസഫ്, വർഗ്ഗീസ് വെട്ടിയാങ്കൽ, ജോയി കൊച്ചുകരോട്ട്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബൈജു വറവുങ്കൽ, ക്ലമന്റ് ഇമ്മാനുവേൽ, ജോബി പൊന്നാട്ട് , ജെയിസ് ജോൺ, വൈസ് പ്രസിഡന്റുമാരായ ടോമി മാറാമറ്റം, ബിനോയ് മുണ്ടയ്ക്കാമറ്റം, ഷിബു പൗലോസ്, ഉധീഷ് ഫ്രാൻസിസ്, ജോബി തീക്കുഴിവേലിൽ, തോമസ് കടുവത്താഴെ, അമൽ എസ് ചേലപ്പുറം, വിജയാനന്ദ് ഗണപതി, ബിബിൻ മറ്റത്തിൽ, വിൻസന്റ് വള്ളാടി, രഞ്ജിത് മനപ്പുറത്ത്, പ്രിജിനി ടോമി എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ മാർച്ചിന് ടോജോ പോൾ, ഷിജോ ഞവരക്കാട്ട്, ജിസ് ആയത്തുപാടം, സാഗേഷ് കോഴിമല, ജോസ് മാത്യു, ജോൺ ആക്കാന്തിരി, മാത്യൂസ് നന്ദളം, സന്തോഷ് കാഞ്ചിയാർ, സ്മിനു പുളിക്കൻ, അൻഷാദ് ഇബ്രാഹിം, ജിനു സാം, ജോർജ് ജെയിംസ്, ഹരിശങ്കർ നടുവിലേടത്ത്, അലക്‌സ് കഞ്ഞിക്കുഴി എന്നിവർ നേതൃത്വം നൽകി.