കട്ടപ്പന: ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ മത്സരത്തിൽ സുബിൻ ജോഷി സ്വർണം നേടിയത് പരിശീലകരില്ലാതെ. മിടുക്കനായ ഈ പ്ലസ്ടു വിദ്യാർത്ഥിക്ക് യു ട്യൂബായിരുന്നു സഹായം. പഠിക്കുന്ന സ്കൂളായ വാഴത്തോപ്പ് ജി.വി.എച്ച്.എസ്.എസിലെ പ്രഥമാദ്ധ്യാപകൻ ജോമി ജോസഫും അദ്ധ്യാപകൻ വിൻസെന്റുമാണ് എല്ലാ പ്രോത്സാഹനവും നൽകുന്നത്. ഹൈസ്കൂളിൽ കുട്ടികൾ കുറവായതിനാൽ സ്കൂളിലെ കായികാദ്ധ്യാപകനെ സ്ഥലം മാറ്റിയിരുന്നു.