ഇടുക്കി: ഗുരുധർമ്മ പ്രചരണ സഭ ഇടുക്കി മണ്ഡലം കൺവെൻഷൻ സഭ ജില്ലാ പ്രസിഡന്റ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സമിതി അംഗം എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി പി.ആർ രഘു സ്വാഗതവും കമ്മിറ്റി അംഗം അംബികാ രാജൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി രവി പള്ളത്തുപാറയിൽ (പ്രസിഡന്റ്)
നാരായണൻ പുത്തൻപുര (വൈസ് പ്രസിഡന്റ് ) ,സന്തോഷ് മാളേയ്ക്കൽ(സെക്രട്ടറി), പീതാംബരൻ കല്ലുവട്ടത്ത് (ഖജാൻജി )എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.