കട്ടപ്പന :ബാലഗ്രാം ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിവിധ ഡിപ്പാർട്‌മെന്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന സയൻസ് ആൻഡ് ടെക്‌നോളജി എക്‌സ്‌പോ ഇന്നും നാളെയും നടക്കും. കോളേജ് കാമ്പസിൽ രാവിലെ 10ന് കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോൻ ഉദ്ഘാടനം ചെയ്യും. തൊഴിൽ സാദ്ധ്യതകളെക്കുറിച്ചും വിവിധ പഠന സാദ്ധ്യതകളെക്കുറിച്ചും അവബോധം നൽകുന്നതിനാണ് എക്‌സ്‌പോ നടത്തുന്നതെന്ന് സി.ഇ.ഒ ആബിദ് ഷെഹിം, പ്രിൻസിപ്പാൾ പ്രൊ. മേജർ ഡോ. ജോണിക്കുട്ടി ജെ. ഒഴുകയിൽ, ജനറൽ മാനേജർ എ.പി അശോകൻ, അസി. പ്രൊഫസർ ജിബിൻ ജോസഫ് എന്നിവർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.