തൊടുപുഴ: സംസ്ഥാന വെയ്റ്റ് ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പ് 25, 26, 27 തീയതികളിൽ തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. സംസ്ഥാന സീനിയർ പുരുഷ വിഭാഗത്തിന്റെയും,സീനിയർ വനിതാ വിഭാഗത്തിന്റെയും, ജൂനിയർ പുരുഷ വിഭാഗത്തിന്റെയും ജൂനിയർ വനിതാ വിഭാഗത്തിന്റെയും കുട്ടികളുടെ വിഭാഗത്തിന്റെയും മത്സരങ്ങളാണ് നടത്തപ്പെടുന്നത്.ഇന്ന് രാവിലെ 10 ന് ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ പി.ജെ ജോസഫ് എം. എൽ. എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. വെയ്റ്റ് ലിഫ്ടിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. സ്റ്റേറ്റ് വെയ്റ്റ് ലിഫ്ടിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ. ശ്രീനാഥ്, ന്യൂമാൻ കോളേജ് ബർസാർ ഫാ. ബെൻസൺ ആന്റണി, ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ബിജിമോൾ തോമസ്, സ്റ്റേറ്റ് വെയ്റ്റ് ലിഫ്ടിംഗ് അസോസിയേഷൻ ട്രഷറർ രതീഷ് കുമാർ പി.ആർ, ന്യൂമാൻ കോളേജ് കായിക വിഭാഗം മേധാവി പ്രൊഫ . എബിൻ വിൽസൺ, മുനിസിപ്പൽ കൗൺസിലർമാരായ ശ്രീലക്ഷ്മി സുദീപ്, ബിന്ദു പദ്മകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
27ന് വൈകുന്നേരം നാലിന് വിജയികൾക്ക് ഡീൻ കുര്യാക്കോസ് എം പി സമ്മാനദാനം നടത്തും. പത്രസമ്മേളനത്തിൽ വെയ്റ്റ് ലിഫ്ടിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജില്ലാ സെക്രട്ടറി രതീഷ്‌കുമാർ പി. ആർ, ന്യൂമാൻ കോളേജ് കായിക വിഭാഗം മേധാവി പ്രൊഫ.എബിൻ വിൽസൺ എന്നിവർ പങ്കെടുത്തു.