തൊടുപുഴ: ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ യു.പി സ്‌കൂൾ കുട്ടികൾക്കായി പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങൾ നാളെ രാവിലെ 10.30 ന് സെന്റ്. സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിൽ നടത്തും. വിജയികൾക്കുള്ള സമ്മാനദാനം ഡിസംബർ 5 ന് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന മണ്ണ് ദിനാചരണ പരിപാടിയിൽ നടത്തും .മത്സരങ്ങളിൽ പങ്കു ചേരുന്ന എല്ലാം വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകും.