
കട്ടപ്പന: പോൾ വാൾട്ട് മത്സരത്തിനിടെ ഉയരത്തിൽ നിന്ന് വീണ് മത്സരാർത്ഥിയുടെ കൈയ്ക്ക് പൊട്ടലേറ്റു. മാങ്കടവ് കാർമൽ മാതാ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അലൻ ഷിബോയുടെ ഇടതു കൈയുടെ എല്ലിനാണ് പൊട്ടലേറ്റത്. പോൾ വാൾട്ട് ജൂനിയർ വിഭാഗം മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്നതിനിടെ പോളിൽ കൈ തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് അറിഞ്ഞത്. പരിക്കേറ്റെങ്കിലും മൂന്നാം സ്ഥാനം നേടി അലൻ.