തൊടുപുഴ: മുനിസിപ്പൽതല കേരളോത്സവം 29, 30 തീയതികളിൽ നടക്കും. കേരളോത്സവത്തിന് മുന്നോടിയായി ശനിയാഴ്ച്ച വൈകുന്നേരം മരന്നിന് തൊടുപുഴ പൊതുമരാമത്ത് റെസ്റ്റ് ഹൌസിന് സമീപത്തു നിന്നും നഗരസഭ, കുടുംബശ്രീ, എൻ എസ് എസ്, സോക്കർ സ്‌ക്കൂൾ ,റോൾബോൾ അസ്സോസ്സിയേഷൻ, തുടങ്ങി നാനാ തുറകളിലുള്ളവർ പങ്കെടുക്കുന്ന വർണ്ണാഭമായ വിളംബര ഘോഷയാത്ര നടത്തും. 29 ന് വെങ്ങല്ലൂർ സോക്കർസ്‌ക്കൂൾ ഗ്രൗണ്ടിൽ രാവിലെ 10 ന്‌കേരളോത്സവം ഉദ്ഘാടന സമ്മേളനം. രാവിലെ മുതൽപഞ്ചഗുസ്തി, ഫുട്‌ബോൾ എന്നീ മത്സരങ്ങൾ സോക്കർ സ്‌ക്കൂൾ ഗ്രൗണ്ടിലും ഷട്ടിൽ ബാഡ് മിന്റൺ ചുങ്കം സെന്റ് മേരീസ് ഇൻഡോർ സ്റ്റേഡിയത്തിലും വടംവലി ന്യൂമാൻ കോളേജ് ഗ്രൗണ്ടിലും നടത്തും.30 ന് രാവിലെ 10 മുതൽ ടൗൺഹാളിൽ കലാമത്സരങ്ങൾ ആരംഭിക്കും. അന്നേ ദിവസം രാവിലെ മുതൽ വെങ്ങല്ലൂർ സോക്കർസ്‌ക്കൂൾ ഗ്രൗണ്ടിൽ അത്‌ലറ്റിക് മത്സരങ്ങളും ക്രിക്കററ് മത്സരവും മുനിസിപ്പൽകോൺഫറൻസ് ഹാളിൽ ക്വിസ് മത്സരവും ചെസ്സ് മത്സരവും നടത്തും.വാർത്താ സമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, വൈസ് ചെയർപേഴ്‌സൺ ജെസ്സി ജോണി തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു. പങ്കെടുത്തു.