തൊടുപുഴ: ഡിസേബിൾഡ് പേഴ്‌സൺസ്‌ ഫോർ പർച്ചേസിംങ് ഫിറ്റിംഗ്എയ്ഡ്‌സ് പ്രകാരം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ആവശ്യമായസഹായ ഉപകരണങ്ങൾ നൽകും.ജില്ലയിൽ ബ്ലോക്ക്അടിസ്ഥാനത്തിൽമെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് പദ്ധതിയുടെ ഗുണഭോക്താക്കളെതെരഞ്ഞെടുക്കുന്നത്. തൊടുപുഴ, ഇളംദേശംബ്ലോക്ക് പഞ്ചായത്ത്, തൊടുപുഴ മുനിസിപ്പാലിറ്റി എന്നിവടങ്ങളിൽ താമസിക്കുന്നവർക്ക്‌ തൊടുപുഴ ലയൺസ് ക്ലബ് ഹാളിലാണ്‌ ള മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. ഇന്ന് രാവിലെ 9.30 ന് രജിസ്‌ട്രേഷൻ ആരംഭിക്കും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആധാർകാർഡ്, ഫോട്ടോ , റേഷൻ കാർഡ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവസഹിതം ക്യാമ്പിൽ എത്തിച്ചേരണമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.