തൊടുപുഴ: സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണമെന്ന് കെ. ജി.ഒ.എ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. തൊടുപുഴയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എ എസ് സുമ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് വി എം അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റോബിൻസൺ പി ജോസ് പ്രവർത്തന റപ്പോർട്ട് അവതരിപ്പിച്ചു. വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് മിനി സി.ആർ, ആർ.നന്ദകുമാർ, ഷൈനി സി ആർ, ഡോ.നിതീഷ് എൻ.കെ, മനേഷ് പി.ആർ, ശ്രീകല കെ.കെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.