cardamam

തൊടുപുഴ: കാർഷിക വിളകളുടെ വിലയിടിവു മൂലം കർഷകർ നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധി മറികടക്കാനും കർഷക ആത്മഹത്യ തടയാനും,കേന്ദ്ര - കേരള സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു. ഏലം മുതൽ നെല്ല് വരെ കൃഷി ചെയ്യുന്ന, വിവിധ കാർഷിക വിളകൾ ഉത്പാദിപ്പിക്കുന്ന കർഷകരുടെ പ്രശ്‌നം പരിഹരിച്ചേ മതിയാകൂ. ഇതു സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ പഠിക്കാൻ ഗവൺമെന്റുകൾ പ്രത്യേക സംവിധാനം ഉണ്ടാക്കുകയും നടപടി സ്വീകരിക്കാനുള്ള അടിയന്തര നീക്കം നടത്തുകയും ചെയ്യണം. അല്ലാത്തപക്ഷം കാർഷിക മേഖല ഗുരുതരമായ തകർച്ചയെ നേരിടും.