രാജാക്കാട്:പൂപ്പാറ വേളാങ്കണ്ണി മാതാ പള്ളിയിൽ തിരുനാളും ബൈബിൾ കൺവെൻഷനും ഡിസംബർ 1 മുതൽ 4 വരെ നടക്കുമെന്ന് വികാരി ഫാ.തോമസ് പുത്തൻപുരയിൽ തിരുനാൾ കമ്മിറ്റി ഭാരവാഹികളായ ജെയിംസ് കളപ്പുരയിൽ, തങ്കച്ചൻ ആലപ്പുരയ്ക്കൽ,സിബി ആറ്റുപുറം,ജിൻസ് ചിറയിൽ എന്നിവർ അറിയിച്ചു.ഡിസംബർ ഒന്നിന് രാവിലെ 9.30 ന് തിരുനാൾ കൊടിയേറ്റ്, 9.45 ന് ജപമാല, വചനപ്രഘോഷണം . 2 ന് തിരുനാൾ കുർബ്ബാന .രണ്ടിന് രാവിലെ 9.30 ന് ജപമാല,വചനപ്രഘോഷണം. 2 ന് തിരുനാൾ കുർബാന. മൂന്നിന് രാവിലെ 9.30 ന് ജപമാല,വചന പ്രഘോഷണം. 2 ന് ലത്തീൻ റീത്തിൽ തിരുനാൾ കുർബ്ബാന .നാലിന് രാവിലെ 8.30 ന് മുരിക്കുംതൊട്ടി പള്ളിയങ്കണത്തിൽ വാഹന വെഞ്ചിരിപ്പ്.8.45 ന് മുരിക്കുംതൊട്ടി പള്ളിയിൽ നിന്നും പൂപ്പാറ പള്ളിയിലേക്ക് ജപമാല റാലി,10.30 ന് ആഘോഷമായ തിരുനാൾ കുർബ്ബാന, സന്ദേശം ഫാ. സിൽജോ ആവണിക്കുന്നേൽ.1ന് ടൗൺ പ്രദക്ഷിണം.