രാജകുമാരിട :രാജകുമാരിയിലെ കജനാപ്പാറ ബൈസൺവാലി റോഡിൽ മാലിന്യം തള്ളുന്നത് കണ്ടെത്താൻ 2 സി.സി.ടി.വി ക്യാമറകൾ പഞ്ചായത്ത് സ്ഥാപിച്ചു. ശുചിത്വ മിഷൻ പുരസ്‌കാരം വരെ ലഭിച്ച് മാലിന്യ സംസ്ക്കരണ രംഗത്ത് ശ്രദ്ധ നേടിയ രാജകുമാരി പഞ്ചായത്തിലെ 2,3 വാർഡുകളിലെ പലയിടങ്ങളിൽ മാലിന്യ കൂമ്പാരമാകുന്നുവെന്ന് വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു. വർഷങ്ങൾക്ക് മുമ്പ് കജനാപ്പാറയിൽ ഏറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവർത്തനം നിലച്ച തോടെ ഇതിന്റെ ചുറ്റിലുമായി മാലിന്യം നിക്ഷേപിതോടെ ഇവിടം മാലിന്യ കൂമ്പാരമായി .പ്രദേശവാസികളെ ബോധവൽക്കരിക്കുമെന്നും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടുപിടിച്ച് നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.