
കൊന്നത്തടി:തോടുകളിൽ ഭൂവസ്ത്രമണിയിച്ച് കൊന്നത്തടി ഗ്രാമ പഞ്ചായത്ത്.ഹൈ ഡ്രോളിൽ നിർമ്മാണ രംഗത്ത് മണ്ണൊലിപ്പ് തടയുന്നതിനും ചെരിവുകളിൽ മണ്ണുറപ്പിക്കുന്നതിനുമാണ് ഭൂവസ്ത്രം ഉപയോഗിക്കുന്നത്.ആദ്യ ഘട്ടമെന്ന നിലയിൽ മൂവായിരം ചതുരശ്ര മീറ്റർ വിസ്ത്രിതിയിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കൊന്നത്തടി പഞ്ചായത്തിൽ കയർ ഭൂവസ്ത്രം തോടുകളിൽ തൊഴിലുറപ്പ് തൊഴിലാളികൾ വിരിച്ചത്. വരും വർഷങ്ങളിൽ കൂടുതൽ തോടുകളിൽ ഭൂവസ്ത്രം മൊരുക്കാനുള്ള പ്രവർത്തനമാണ് നടത്തി വരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ റിനീഷ് പറഞ്ഞു.