കട്ടപ്പന: പ്രായത്തിലും രൂപത്തിലും കുഞ്ഞാണെങ്കിലും സീനിയർ വിഭാഗത്തിലുള്ളവരെ പിന്നിലാക്കി യൂത്ത് ഐക്കനും വ്യക്തിഗത ചാമ്പ്യനുമായി അലീനയെന്ന കൊച്ചു മിടുക്കി. കാൽവരിമൗണ്ട് കാൽവരി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അലീന സജി. ചേച്ചിമാരെ എല്ലാം പിന്നിലാക്കി 3000, 1500, 800 മീറ്റർ ഓട്ടമത്സരത്തിലാണ് അലീന സ്വർണ്ണം നേടിയത്. കാൽവരിമൗണ്ട് മാക്കൽ സജി -സിസി ദമ്പതികളുടെ മകളാണ് .