മൂന്നാർ: ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവ് ലഭിച്ചവരിൽ നിന്ന് പുതിയ പട്ടയം ലഭിയ്ക്കുന്നതിനുള്ള അപേക്ഷ താലൂക്ക് ഓഫീസിൽ സ്വീകരിക്കും. പട്ടയം റദ്ദാക്കിയ ഉത്തരവ് ലഭിച്ചിട്ടും പുതിയ പട്ടയത്തിനുള്ള അപേക്ഷ സമർപ്പിക്കാത്തവർ എത്രയും പെട്ടെന്ന് അപേക്ഷ ദേവികുളം താലൂക്ക് ഓഫീസിൽ എത്തിക്കണം. ഇതു സംബന്ധിച്ച ആവശ്യങ്ങൾക്കും അന്വേഷണങ്ങൾക്കും താലൂക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം. ഇടനിലക്കാർ മുഖേനയുള്ള ഒരു നടപടികളും അനുവദിക്കില്ല. സർവ്വേ ഫീൽഡ് പരിശോധനകൾക്ക് വേണ്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. യാതൊരു തരത്തിലുള്ള ഫീസുകളും ചാർജ്ജുകളും ട്രഷറി മുഖേനയല്ലാതെ സ്വീകരിക്കുന്നതല്ലെന്നും ദേവികുളം തഹസിൽദാർ അറിയിച്ചു.