
കട്ടപ്പന: വനിതാ ശിശുവികസന വകുപ്പിൽ ഐ.സി.ഡി.എസ്. കട്ടപ്പന അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ചക്കുപള്ളം, ഇരട്ടയാർ പഞ്ചായത്തുകളുടെ പരിധിയിലെ അങ്കണവാടികളിൽ നിലവിലുള്ളതും ഭാവിയിലുണ്ടാകാൻ സാദ്മ്യതയുള്ളതുമായ വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിവുള്ളവരായിരിക്കണം ഹെൽപ്പർ തസ്തികയിലേക്കുള്ള അപേക്ഷകർ. പ്രായം 18 നും 46 വയസ്സിനുമിടയ്ക്ക്. അർഹരായവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 17. ഫോൺ: 04868 277189