
പോത്തിൻകണ്ടം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കരുണാപുരം കൃഷിഭവന്റെ സഹകരണത്തോടെ പ്രോജക്ടാധിഷ്ഠിത കൃഷി പോത്തിൽകണ്ടം എസ്. എൻ. യു. പി. സ്‌കൂളിൽ ആരംഭിച്ചു. വിദ്യാലയത്തിൽ വിഷരഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കുകയുംഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് ഉദ്ഘാടനം ചെയ്തു.വിദ്യാലയത്തിലെ മുഴുവൻ സംവിധാനങ്ങളും പ്രയോജന പെടുത്തി ശീതകാല പച്ചക്കറി കൃഷി,ഗ്രോബാഗിലെ പച്ചക്കറി കൃഷി എന്നിവ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.മുൻവർഷങ്ങളിൽ വിദ്യാലയത്തിന് ജില്ലാതല കാർഷിക അവാർഡുകളും വിശിഷ്ട ഹരിത വിദ്യാലയ പുരസ്‌കാരവും ലഭിച്ചതാണ്. കുട്ടികളെ വീടുകളിൽ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിന് 'എന്റെ കൃഷിത്തോട്ടം' പദ്ധതി സ്‌കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. കൃഷി അസിസ്റ്റന്റ് ഡയറക്ടർ മായ എൻ.ഗോപാലകൃഷണൻ ,സ്‌കൂൾ മാനേജർ പി. കെ. . തുളസീധരൻ, കരുണാപുരം ഗ്രാമ പഞ്ചായത്ത് സി.ആർ.വാസവൻ, കൃഷി ഓഫീസർ ഡെല്ലാ തോമസ്, കൃഷി അസിസ്റ്റന്റ് ബിബിൻ, എച്ച്. എം മിനി ഭാസ്‌കരൻ എന്നിവർ സംസാരിച്ചു.