തൊടുപുഴ: കേരളാവിഷനും തൊടുപുഴ ജനമൈത്രി പൊലീസും സംയുക്തമായി ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായും ഫിഫ ലോകക്കപ്പിനോടനുബന്ധിച്ചും സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നും . ഇന്ന് വൈകുന്നേരം അഞ്ചിന് ഉണ്ടപ്ലാവ് വാമോസ് സ്‌പോർട്‌സ് സിറ്റിയിൽ ആണ് മത്സരങ്ങൾ നടക്കുക . തൊടുപുഴ ഡിവൈ. എസ്. പി എം. ആർ മധുബാബു ടൂർണമെന്റ് ഉദഘാടനം ചെയ്യും ,സി ഓ എ ജില്ലാ പ്രസിഡന്റ് സനീഷ് മാനുവൽ അദ്ധ്യക്ഷനായിരിക്കും, ലഹരിവിരുദ്ധ പ്രതിജ്ഞ തൊടുപുഴ എസ് എച്ച്. ഒ വി.സി വിഷ്ണുകുമാർ ചൊല്ലിക്കൊടുക്കും. വിജയികൾക്കുള്ള സമ്മാനദാനം ജില്ലാപൊലീസ് ചീഫ് വി .യു കുരിയാക്കോസ് വിതരണം ചെയ്യും.വാർത്താ സമ്മേളനത്തിൽജനമൈത്രി സി. ആർ. ഒ കൃഷ്ണൻ നായർ ,സി .ഒ. എ മേഖലാ സെക്രട്ടറി ബിജോയ്. എസ്,മേഖലാ പ്രസിഡന്റ് സാജു ജോൺ,പ്രോഗ്രാം കോർഡിനേറ്റർ എൻ.അനീഷ് എന്നിവർ പങ്കെടുത്തു