ഉടുമ്പന്നൂർ: കേരള ബാങ്കിന്റെ ഉടുമ്പന്നൂർ ശാഖയിലെ ഗ്രീൻ വാലി ഫാർ മേഴ്സ് ക്ലബ്ബ് ചാഴികാട്ട് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ 12.30 വരെ ഉടുമ്പന്നൂർ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടത്തും. ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.