തുടങ്ങനാട്: വാട്ടർ അതോറിറ്റിയുടെ പൈപ് പൊട്ടി കുടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലായെന്ന് ആക്ഷേപം.തുടങ്ങനാട് വിച്ചാട്ട് കവലയിലാണ് സംഭവം.ഇതേ തുടർന്ന് പ്രദേശത്തെ വീടുകളിലേക്കും മറ്റും കുടിവെള്ളം കൃത്യമായി ലഭിക്കുന്നില്ല. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള അധികാരികൾ പ്രശ്നത്തിൽ ഉടൻ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.