കട്ടപ്പന :എഴുകുംവയൽ പള്ളത്തുപാറ പുത്തൻ പാലം റോഡ് നിർമ്മാണം എം എം മണി എം എൽ എ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ മോഹനൻ, കെ.ടി കുഞ്ഞ്, റാണി തോമസ്, സുരേഷ് പള്ളിയാടിയിൽ, ജയിനാമ്മ ബേബി, ഷാന്റി ബിജോ, സാബു മണിമലകുന്നേൽ, കെ.പി രാജൻ, ജോണി പുതിയപറമ്പിൽ, എം.സി സാബു, ജോർജ് മൈക്കിൾ, ചാക്കോ ദേവസ്യ, എൻ.എം പൗലോസ്, ജോയിച്ചൻ നരിക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു.