തൊണ്ടിക്കുഴ: ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ചുള്ള ആഴിപൂജ ഇന്ന് നടക്കും. രാവിലെ ആറിന് നിർമ്മാല്യദർശനം, തുടർന്ന് അഷ്ടാഭിഷേകം, പതിവ് പൂജകൾ. വൈകിട്ട് ആറിന് മഹാസമൂഹാരാധന, 6.30ന് വിശേഷാൽ ദീപാരാധന, രാത്രി ഏഴിന് അത്താഴപൂജ, 7.30ന് അന്നദാനം എന്നിവ നടക്കും. എട്ടിന് അമൃതാലയം ഹാളിൽ പ്രത്യേകം ഒരുക്കുന്ന മണ്ഡപത്തിൽ ഗുരുസ്വാമി വളയനാൽ ഗോപാലകൃഷ്ണൻ നായരുടെ കാർമികത്വത്തിൽ വിളക്ക് വയ്പ് നടക്കും. തുടർന്ന് ശാസ്താംപാട്ട് ആരംഭിക്കും. തിരുമുമ്പിൽ പറവയ്പ്, സഹസ്രനാമാർച്ചന, സമൂഹനീരാഞ്ജനം എന്നിവയും നടക്കും. 27ന് പുലർച്ചെ 12ന് ചാലംകോട് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് എതിരേൽപ്പ്, തുടർന്ന് ആഴിപൂജ എന്നിവ നടക്കുമെന്ന് ഉപസമിതി കൺവീനർ കരോട്ട്പാണ്ടിപ്പിള്ളിൽ എം.പി. വിജയകുമാർ അറിയിച്ചു.