വണ്ടിപ്പെരിയാർ : ടൗണിലെ ശൗചാലയം പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ശൗചാലയം പുതിയത് നിർമ്മിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തെങ്കിലും നിർമ്മാണം നടന്നകല്ല. ഐ.എൻ.ടി. യു.സി താലൂക്ക് പ്രസിഡന്റ് കെഎ സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് സമരം ഉദ്ഘാടനം ചെയ്തു. പി.എ അബ്ദുൾ റഷീദ്, ആർ.ഗണേശൻ, കെ.ഉദയകുമാർ, പി.റ്റി വർഗ്ഗീസ്, എസ്.ഗണേശൻ, ടോമി ജോസഫ്, പെരിയാർ ഗണേശൻ, എസ്.എ ജയൻ, പ്രിയങ്ക മഹേഷ്, അൻസാരി പുളിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു .