nrcity

രാജാക്കാട് : കട്ടപ്പനയിൽ നടന്ന ജില്ലാ സ്‌കൂൾ കായിക മേളയിൽ കൂടുതൽ പോയിന്റ് നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കന്ററി സ്‌കൂളിലെ കായിക താരങ്ങൾക്കും പരിശീലകർക്കും രാജാക്കാട് ടൗണിൽ സ്വീകരണം നൽകി.ഗ്രാമ പഞ്ചായത്ത്, മർച്ചന്റ്‌സ് അസോസിയേഷൻ, വികസന കൂട്ടായ്മ, എസ്.എൻ.ഡി.പി , ക്ലബ്ബുകൾ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി,മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ് ബിജു,എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി കെ.ടി സുജിമോൻ,രാജാക്കാട് ഫൊറോന പള്ളി ട്രസ്റ്റി സിജോ കൊച്ചുമുട്ടം,എൻ. എസ് എസ് കരയോഗം പ്രസിഡന്റ് എം.ആർ അനിൽകുമാർ, വികസന കൂട്ടായ്മ സെക്രട്ടറി എ.ഹംസ,ടൈറ്റസ് ജേക്കബ്ബ്, കിങ്ങിണി രാജേന്ദ്രൻ,സജി കോട്ടയ്ക്കൽ,ജോഷി കന്യാക്കുഴി,വി.വി ബാബു, ഡി.രാധാകൃഷ്ണൻ തമ്പി,കെ.റ്റി ഐബി, ഒ.എസ് റെജി,കെ.ആർ ശ്രീനി, ഷാജി ചുള്ളികാട്ട്,വി.സി ജോൺസൻ എന്നിവർ നേതൃത്വം നൽകി.