തൊടുപുഴ: സന്ധിയില്ല ,സമരോൽസുകരാവുക എന്ന മുദ്രാവാക്യവുമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കാമ്പസ് റൈഡിന് തൊടുപുഴ ന്യൂമാൻ, പെരുമ്പിള്ളിച്ചിറ അൽ അസ്ഹർ കാമ്പസുകളിൽ സ്വീകരണം നൽകി.
ജില്ലാ തല സ്വീകരണ ഉദ്ഘാടനം ന്യൂമാൻ കാമ്പസിൽ മുസ്‌ലിം ലീഗ് ജില്ലാ ജനറൽസെക്രട്ടറി പി എം അബ്ബാസ് മാസ്റ്റർ നിർവ്വഹിച്ചു. അൽ അസ്ഹറിലെ സ്വീകരണ സമ്മേളനം മുസ് ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി .എച്ച് സുധീർ ഉദ്ഘാടനം ചെയ്തു. എം. എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സി കെ നജാഫ് സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞു.