തൊടുപുഴ: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു ) വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്ധ്യ മേഖല വനിതാ കൺവെൻഷൻ ഞായറാഴ്ച രാവിലെ 10ന് തൊടുപുഴ വെങ്ങല്ലൂർ ഷെറോൺ കൾച്ചർ സെന്റർ ഹാളിൽ നടക്കും. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി അശ്വതി .എസ് അദ്ധ്യക്ഷതവഹിക്കും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സുനിത കുര്യൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സംസ്ഥാന, ജില്ലാതല നേതാക്കൾ പങ്കെടുക്കും.