jalamition

കുടയത്തൂർ: ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ജലശ്രീ ക്ലബ്ബ് രൂപീകരണത്തിന്റെ ഉദ്ഘാടനവും "എൻ്റെ കുടിവെള്ളം" മാഗസിന്റെ പ്രകാശനവും കുടയത്തൂർ ഗവ. ഹയർസെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് കെ.പി രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശഖരപിള്ള ക്ലബ്ബിന്റെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും നിർവ്വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ജീവ എം,ജലജീവൻ മിഷൻ നിർവ്വഹണ സഹായ ഏജൻസിയായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ടീം ലീഡർ ആരതി എം.എസ് എന്നിവർ സംസാരിച്ചു.ശുദ്ധ ജലത്തിന്റ പ്രാധാന്യവുമായി ബന്ധപ്പെട്ട് ജലശ്രീ ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, ജലസാക്ഷരത റാലി എന്നിങ്ങനെ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.