joseph

തൊടുപുഴ : എല്ലാ ജില്ലകളിലും ആധുനിക പരിശീലന കേന്ദ്രങ്ങളും വിദ്യാർത്ഥികൾക്ക് ആരോഗ്യപരിപാലനത്തിനു വേണ്ടത്ര സാമ്പത്തിക സഹായവും ലഭ്യമാക്കിയാൽ വെയിറ്റ് ലിഫ്ടിംഗ് മേഖലയിൽ കേരളത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് പി. ജെ ജോസഫ് എം.എൽ.എ പറഞ്ഞു. ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ വെയിറ്റ് ലിഫ്ടിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, സ്റ്റേറ്റ് വെയിറ്റ് ലിഫ്ടിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ ശ്രീനാഥ്, സെക്രട്ടറി ബാലകൃഷ്ണൻ ജി, , ട്രഷറർ രതീഷ് കുമാർ പി. ആർ, ന്യൂമാൻ കോളേജ് ബർസാർ ഫാ. ബെൻസൺ ആന്റണി, കായിക വിഭാഗം മേധാവി പ്രൊഫ. എബിൻ വിൽസൺ, മുനിസിപ്പൽ കൗൺസിലർമാരായ ശ്രീലക്ഷ്മി സുദീപ്, ബിന്ദു പത്മകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ സംസ്ഥാന സീനിയർ പുരുഷ വിഭാഗത്തിന്റെയും സീനിയർ വനിതാ വിഭാഗത്തിന്റെയും ജൂനിയർ പുരുഷ വിഭാഗത്തിന്റെയും ജൂനിയർ വനിതാ വിഭാഗത്തിന്റെയും കുട്ടികളുടെ വിഭാഗത്തിന്റെയും മത്സരങ്ങളാണ് നടക്കുന്നത്.