aadhar

തൊടുപുഴ: സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തൊടുപുഴ നിയോജകമണ്ഡലത്തിലെ പൊതുജനങ്ങൾക്കായി പ്രത്യേക ക്യാമ്പയിനുകൾ സംഘടിപ്പിക്കും. 26, 27, ഡിസംബർ മൂന്ന്, നാല് എന്നീ തീയതികളിലാണ് ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത്. ഈ ദിവസങ്ങളിൽ താലൂക്ക് ഓഫീസിലും എല്ലാ വില്ലേജ് ഓഫീസുകളിലും പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാൻ അവസരം ഉണ്ടാകും. 17 വയസ് പൂർത്തിയായ വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ നൽകുന്നതിനും നിലവിലെ വോട്ടർമാർക്ക് തങ്ങളുടെ ആധാർ നമ്പർ വോട്ടർ ഐ.ഡിയുമായി ബന്ധിപ്പിക്കുന്നതിനും ഈ ക്യാമ്പയിനിൽ സഹായം ലഭ്യമാകും.