
ഇടുക്കി ജില്ലയിലെ ജൂനിയർ റെഡ് ക്രോസിന്റെ തൊടുപുഴ വിദ്യാഭ്യാസ ജില്ലാ തല സംഗമം എ.പി.ജെ അബ്ദുൾ കലാം ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. ജില്ലാ ജെ.ആർ.സി പ്രസിഡന്റ് ജയിംസ് ടി. മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റി സെക്രട്ടറിയും തൊടുപുഴ സബ് ജഡ്ജുമായ പി.എ സിറാജുദ്ദീൻ സംഗമം ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ്‌ക്രോസ് ജില്ലാ കോർഡിനേറ്റർ ജോർജ് ജേക്കബ് പദ്ധതി വിശദീകരണം നടത്തി. അൽ അസ്ഹർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നടത്തിയ ഫസ്റ്റ് എയിഡ് കിറ്റുകളുടെ വിതരണോദ്ഘാടനം റെഡ്‌ക്രോസ് ജില്ലാ വൈസ് ചെയർമാൻ പി.എസ്. സെബാസ്റ്റ്യൻ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി എം ഡി അർജുനൻ മുഖ്യ സന്ദേശം നടത്തി. റെഡ് ക്രോസ് ജില്ലാ പ്രതിനിധി പി.എസ് ഭോഗീന്ദ്രൻ , ഹെഡ്മിസ്ട്രസ് പി.സുഷമ, ജെ.ആർ.സി ജില്ലാ ജോയിന്റ് കോർഡിനേറ്റർ പി.എൻ.സന്തോഷ്,സബ് ജില്ലാ കോർർഡിനേറ്റർമാരായ ജിജിമോൻ ഇ.കെ. , ജ്യോതി പി.നായർ , എ.ബി മാരിയറ്റ് ബേബി എന്നിവർ പ്രസംഗിച്ചു. അടിമാലി, അറക്കുളം, തൊടുപുഴ എന്നീ സബ് ജില്ലകളിലെ കൗൺസിലർമാർ യോഗത്തിൽ പങ്കെടുത്തു.