ഇടുക്കി: വ്യവസായ മന്ത്രിയുമായി നവംബർ 28ന് നടത്താൻ നിശ്ചയിച്ചിരുന്ന സംവാദം മാറ്റി. ഈ ദിവസമായിരുന്നു യു.ഡി.എഫ് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. സംരംഭകരുമായി സംവദിക്കുന്നതിനും സംരംഭക വർഷം പദ്ധതി വിലയിരുത്തുന്നതിനുമായി വ്യവസായ മന്ത്രി പി. രാജീവ് ഇടുക്കി ജില്ലയിൽ നടത്താനിരുന്ന സംവാദം പരിപാടിയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഭൂ വിഷയങ്ങളിൽ പരിഹാരം കണ്ടെത്താതെ വ്യവസായ മന്ത്രി ജില്ലയിൽ സംഭരകരുമായി സംവദിക്കുന്ന പരിപാടി സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യു.ഡി.എഫ് ജില്ലയിൽ അന്നേ ദിവസം ഹർത്താലിന് ആഹ്വാനം ചെയ്തത്.