ഇടുക്കി :ജില്ലാ ശുചിത്വമിഷനിൽ ഒഴിവുള്ള ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ലീവ് വേക്കൻസിയിൽ 6 മാസത്തേക്ക് ഒഴിവുള്ള അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് പ്രതിദിനം 755 രൂപ നിരക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കും.
ക്രമ നം, തസ്തിക, ഒഴിവുകൾ, യോഗ്യത എന്നീ ക്രമത്തിൽ
1 അക്കൗണ്ടന്റ് ( 6 മാസത്തേക്ക്) 1 ബി.കോം, ടാലി, പിജിഡിസിഎ,2 ഡേറ്റാ എൻട്രി ഓപ്പറേറ്റർ 1 ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ബി.കോം, പി.ജി.ഡി.സി.എ.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ടോ, തപാൽ മുഖേനയോ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തമായ മേൽവിലാസം സഹിതം അപേക്ഷിക്കാം. എഴുത്ത് പരിക്ഷ/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമനം പൂർണ്ണമായും താൽക്കാലികമായിരിക്കും. പ്രവർത്തിക്കുന്ന ദിവസങ്ങൾക്ക് മാത്രമേ വേതനം അനുവദിക്കൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 29 വൈകിട്ട് 5 മണി.