കട്ടപ്പന : നാരകക്കാനത്ത് കുമ്പിടിയാമാക്കൽ ചിന്നമ്മയുടെ മരണകാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവു മൂലം .പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നു ലഭിച്ചേക്കും അതിനു ശേഷം കുടുതൽ അന്വേണം നടത്താനാണു തീരുമാനം.സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു വരുന്നു കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത് പഴുതടച്ചുള്ള വിശദമായ അന്വേഷണമാണു നടക്കുന്നത് ബുധനാഴ്ച വൈകിട്ട് 5നാണ് ചിന്നമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഗ്യാസ് സിലിണ്ടർ ചോർന്നതായിരിക്കും മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം എന്നാൽ തലക്കേറ്റ ആഴത്തിലുള്ള മുറിവും മൃതദേഹത്തിനു സമീപത്തു നിന്നും കിട്ടിയ അരിവാളും വാക്കത്തിയും കേസിനു വഴിത്തിരിവായി. ചിന്നമ്മയുടെ മകൻ നാരകക്കാനത്ത് ചായക്കട നടത്തുന്നുണ്ട്. പകൽ സമയങ്ങളിൽ ചിന്നമ്മയും മകന്റെ ഭാര്യയും ചായക്കടയിൽ സഹായിക്കാനായി പോകും. സംഭവദിവസം ആലുവയിൽ പഠിക്കുന്ന കൊച്ചുമകൾ അനഘ വരു മെന്നറിയിച്ചതിനാൽ ചിന്നമ്മ കടയിൽ പോയില്ല. കൊച്ചുമകളുടെ വരവും പ്രതീക്ഷിച്ച് വീട്ടിൽത്തന്നെയായിരുന്നു കൊച്ചുമകൾ വന്നപ്പോൾ അമ്മ മരിച്ചു കിടക്കുന്നതാണു കണ്ടത്. തുടർന്ന് അനഘയാണ് വിവരം മറ്റുള്ളവരെ അറിയിക്കുന്നത്
.