
മുട്ടം: മുട്ടം പഞ്ചായത്തിലെ അറക്കൽ കോളനി പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു.പ്രശ്‌ന പരിഹാരത്തിന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തും മുട്ടംഗ്രാമ പഞ്ചായത്തും സംയുക്തമായിട്ട് ഏഴ് ലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്‌ക്കരിക്കുന്നത്.വാട്ടർ അതോറിറ്റിയുടെ നിലവിലുള്ള കുടിവെള്ള പൈപ്പിൽ നിന്ന് തോട്ടുങ്കര ലക്ഷം വീട് കോളനി ഭാഗത്ത് ടാങ്ക് സ്ഥാപിച്ച് വെള്ളം ശേഖരിക്കും.ഇവിടെ നിന്നുള്ള വെള്ളം മോട്ടോർ വഴി അറക്കൽ കോളനിയിൽ പുതിയതായി നിർമ്മിക്കുന്ന ടാങ്കിലേക്ക് എത്തിച്ചാണ് വീടുകളിലേക്കും മറ്റും വിതരണം ചെയ്യുന്നത്.പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോനും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ബിജുവും സംയുക്തമായി നിർവ്വഹിച്ചു.