തൊടുപുഴ: മെയിൻന്റനൻസ് ട്രിബ്യൂണലിലെ കൺസിലിയെഷൻ പാനൽ തയ്യറാക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മുതിർന്ന പൗരന്മാർക്കോ ദുർബല വിഭാഗങ്ങൾക്കോ വേണ്ടി പ്രവർത്തിച്ചിട്ടുള്ളതോ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിർമ്മാർജ്ജനം, സ്ത്രീ ശാക്തീകരണം, സാമൂഹ്യ ക്ഷേമം, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഏതെങ്കിലും മേഖലകളിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും സംഘടനകളിൽ രണ്ടു വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയമുള്ളവർക്കോ അപേക്ഷിക്കാം.ഈ സ്ഥാപനത്തിൽ പ്രധാനപ്പെട്ട ഒരു സ്ഥാനം വഹിച്ചിട്ടുള്ള വ്യക്തിയായിരിക്കണം. നല്ല നിയമ പരിജ്ഞാനമുള്ള വ്യക്തിയായിരിക്കണം. കൺസിലിയെഷൻ ഓഫീസർമാർക്ക് അവർ തീർപ്പാക്കുന്ന കേസുകളുടെ എണ്ണത്തിന് ആനുപാതികമായി കാലാകാലങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന നിരക്ക് പ്രകാരമായിരിക്കും ഹോണറേറിയം അനുവദിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 5 വൈകുന്നേരം 5 മണി.
അപേക്ഷ അയക്കേണ്ട മേൽവിലാസം :ജില്ലാ സാമൂഹ്യനീതി ഓഫീസർ, ജില്ലാ സാമൂഹ്യനീതി ഓഫീസ്, തൊടുപുഴ പി ഓ, പിൻ. 685584. ഫോൺ: 04862228160.