march
ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്

ചെറുതോണി: ജില്ലയിലെ നിർമ്മാണ നിരോധന ഉത്തരവിലും ബഫർസോൺ വിഷയത്തിലും സംസ്ഥാന സർക്കാരിന്റെ ജനങ്ങളോടുള്ള വഞ്ചനാപരമായ നയത്തിനെതിരെ ഭാരതീയ ജനതാ ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് വി.സി. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ ജോസഫ് പടമാടൻ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ, ജില്ലാ നേതാക്കളായ സുരേഷ് എസ്. മീനത്തേരിൽ, കെ. കുമാർ, പി. രാജൻ, എ.വി. മുരളീധരൻ, സാനു പി. ജോസഫ്, അനിൽ ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.