camp
ഉടുമ്പന്നൂർ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്

തൊടുപുഴ: കേരള ബാങ്ക് ഉടുമ്പന്നൂർ ബ്രാഞ്ചിലെ ഗ്രീൻവാലി ഫാർമേഴ്‌സ് ക്ലബ്ബിന്റെയും തൊടുപുഴ ചാഴികാട്ട് മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഉടുമ്പന്നൂർ ഐശ്വര്യ ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ ജനറൽ മെഡിസിൻ, ശിശുരോഗം, നേത്ര രോഗം, അസ്ഥിരോഗം, ത്വക്ക് രോഗം, കാൻസർ രോഗം, ഉദര രോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. 90 വർഷക്കാലമായി തൊടുപുഴയിൽ പ്രവർത്തിക്കുന്ന ചാഴികാട്ട് ഹോസ്പിറ്റൽ ആധുനിക ചികിത്സാരംഗത്ത് മികച്ച സേവനമാണ് നൽകികൊണ്ടിരിക്കുന്നതെന്നും ഇടുക്കി ജില്ലയുടെ മുഖമുദ്രയാണെന്നും ഉദ്ഘാടകനായ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ പറഞ്ഞു. ചാഴികാട്ട് ആശുപത്രിയെ പ്രതിനിധീകരിച്ച് ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫൻ ചാഴികാട്ട് സംസാരിച്ചു.