 
ചെറുതോണി: കേരളാ കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റായി ജോയി കൊച്ചുകരോട്ട് മുരിക്കാശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, കാർഷിക വികസന ബാങ്ക് മെമ്പർ, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ജോയി കഴിഞ്ഞ മൂന്ന് വർഷമായി നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു. പി.ടി. ഡോമിനിക്, ജോസ് കിഴക്കേപ്പറമ്പിൽ, സിബി പുലിക്കുന്നേൽ (വൈസ് പ്രസിഡന്റുമാർ), ടോമി തൈലംമനാൽ, റെനി മാണി, ടോമി കൊച്ചുകുടി, മാത്യൂസ് ചാലിൽ, ലിസി മാത്യു (സെക്രട്ടറിമാർ), ലൂക്കാച്ചൻ മൈലാടൂർ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. അഡ്വ: തോമസ് പെരുമന, നോബിൾ ജോസഫ്, വി.എ. ഉലഹന്നാൻ, ഫിലിപ്പ് മലയാറ്റ്, സിനു വാലുമ്മേൽ എന്നിവർ സംസ്ഥാന കമ്മിറ്റി പ്രതിനിധികളാണ്. കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി സജി, സി.വി.സുനിത എന്നിവരും സംസ്ഥാന കമ്മറ്റിയംഗങ്ങളാണ്. ജില്ലാ കമ്മറ്റി പ്രതിനിധികളായി സാജു പട്ടരുമഠം, പ്രദീപ് ജോർജ്ജ്, റ്റി.ജെ. ജേക്കബ്, സാം ജോർജ്ജ്, ചെറിയാൻ പിജോസഫ്, കെ.കെ.വിജയൻ, വിൻസന്റ് വള്ളാടി, ജോസഫ് മേപ്പുറം, മാത്യു കൊട്ടാരം, പാപ്പ പൂമറ്റം, മാത്യു കക്കാട്ട്, ജോസ് മുണ്ടയ്ക്കാട്ട്, ബെന്നി വേനംപടം, സി.വിതോമസ്, ലാലു കുമ്മിണിയിൽ, ബെന്നി പുതുപ്പാടി, സന്ധ്യ ജയൻ എന്നിവരെ തിരഞ്ഞെടുത്തു.