ഇടുക്കി : സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടക്കേണ്ട ഇടുക്കി ടീമിന്റെ സെലക്ഷനും ചാമ്പ്യൻഷിപ്പും മണിയാറൻകുടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഗ്രൗണ്ടിൽ നടന്നു. ഇടുക്കി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും മണിയാറൻകുടി എയ്ഞ്ചൽ ലൈബ്രറി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെയും ഇടുക്കി വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടക്കേണ്ട ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളുടെ ഇടുക്കി ജില്ലാ ടീമിന്റെ ചാമ്പ്യൻഷിപ്പും സെലക്ഷനും മണിയാറൻകുടി സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു
മത്സരങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം കർമ്മം വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്‌പോൾ നിർവഹിച്ചു എയ്ഞ്ചൽ ക്ലബ്ബ് പ്രസിഡന്റ് രാജീവ് കന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ സി സൈമൺ സ്വാഗതം ആശംസിച്ചു.
ആശംസകൾ അർപ്പിച്ചുകൊണ്ട് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഏലിയാമ്മ ജോയി, ഇടുക്കി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ഷൈൻ എൻ പി, വർഗീസ്, ഇടുക്കി വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റി മെമ്പർമാരായ ഷൈൻ, മാണി, ജിമ്മി സെബാസ്റ്റ്യൻ, ജോയി, ക്ലബ്ബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോണി, സിബി തകരപ്പിള്ളി, രാജേന്ദ്രൻ മണിവലക്കന്നേൽ, രഞ്ജിത്ത്, വോളിബോൾ കമ്മിറ്റി അംഗങ്ങളായ സി. പി. സലിം, മുജീബ് റഹ്മാൻ, അനസ് കെ എം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സജി വെമ്പനിയിൽ, ഷൈൻ കന്നേൽ സ്‌പോർട്‌സ് കൗൺസിൽ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു