 
കുടയത്തൂർ: ഹരിതകേരളം മിഷന്റെ നീരുറവ് പദ്ധതിയുടെ ഭാഗമായി നീർത്തട സംരക്ഷണ പരിപാടികൾ കുടയത്തൂരിലും ആരംഭിച്ചു. മലങ്കര ജലാശയമുൾപ്പെട്ട നീർത്തടം സംരക്ഷിക്കുന്നതിനുള്ള പ്രോജക്ടുകളാണ് നീരുറവിലുൾപ്പെടുത്തി നടപ്പാക്കുക. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച നീർച്ചാൽ നടത്തം പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ പുഷ്പാ വിജയൻ, ലത ജോസ്, ആഷാ ജോജി, നസിയ ഫൈസൽ, സി.എസ്. ശ്രീജിത്, തൊഴിലുറപ്പ് ജലവകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.