കരിങ്കുന്നം: കൈതക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ജനുവരി 20 മുതൽ 27 വരെ നടക്കുന്ന നവീകരണ കലശത്തിന്റെയും പുനഃപ്രതിഷ്‌ഠയുടെയും നോട്ടീസ് ക്ഷേത്രം തന്ത്രി കല്ലംമ്പിള്ളി ഇല്ലത്ത് ഈശ്വരൻ നമ്പൂതിരി ബ്രാഹ്മിൻസ് ഗ്രൂപ്പ് ചെയർമാൻ വിഷ്ണു നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ.എസ്. അജിമോൻ, സെക്രട്ടറി എസ്. സുരേഷ് കുമാർ, രക്ഷാധികാരി കെ.ടി. മനോജ്, ട്രഷറർ കെ.എസ്. ജോഷി, കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാനത്തിൽ, അനന്ദു മണി, കെ.എം. പ്രിൻസ് എന്നിവർ പങ്കെടുത്തു.