 
തൊടുപുഴ: കേരളാവിഷനും തൊടുപുഴ ജനമൈത്രി പൊലീസും സംയുക്തമായി ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായും ഫിഫ ലോകകപ്പിനോടനുബന്ധിച്ച് സൗഹൃദ ഫുട്‌ബോൾ ടൂർണമെന്റ് നടത്തി. തൊടുപുഴ ഉണ്ടപ്ലാവ് വാമോസ് സ്‌പോർട്‌സ് സിറ്റിയിൽ നടന്ന ടൂർണമെന്റ് ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പൊലീസ്, സിവിൽ സർവീസ്, പ്രസ് ക്ലബ്, ബാർ അസോസിയേഷൻ, ജെ.സി.ഐ, എക്‌സൈസ് തുടങ്ങിയ ആറ് ടീമുകളാണ് പങ്കെടുത്തത്. തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധുബാബു ലഹരിവിരുദ്ധ സന്ദേശം നൽകി. സി.ഒ.എ ജില്ലാ പ്രസിഡന്റ് സനീഷ് മാനുവൽ അദ്ധ്യക്ഷനായിരുന്നു. എസ്.എച്ച്.ഒ വി.സി. വിഷ്ണു കുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.