തൊടുപുഴ: റാവുത്തർ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഗവ. വി.എച്ച്.എസ്.എസ് ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കും അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും വിഭവസമൃദ്ധമായ ഭക്ഷണം നൽകി. പി.ടി.എ പ്രസിഡന്റ് സുധീന്ദ്രൻ കാപ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗം തൊടുപുഴ നഗരസഭ
വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. റാവുത്തർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സയ്ദ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ മുഹമ്മദ് അഫ്സൽ, റാവുത്തർ ഫെഡറേഷൻ ജില്ല ജനറൽ സെക്രട്ടറി പി.കെ. മൂസ, നഗരസഭ മുൻ വൈസ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ, പ്രധാനാദ്ധ്യാപക ടി.സി. വാസന്തി, ജില്ലാ വൈസ് പ്രസിഡന്റ് കെ.ഐ. ഷാജി, സ്‌കൂൾ ബി.എഡ് ട്രെയിനീസ്, പൂർവ്വ വിദ്യാർത്ഥി മുഹമ്മദ് ഇബ്രാഹിം എന്നിവർ സംസാരിച്ചു.